ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം വി എസ് അച്യുതാനന്ദൻ രാജിവെച്ചു

single-img
30 January 2021

സി പി എമ്മിന്റെ നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചു. ശാരീരികമായ അനാരോഗ്യത്തെ തുടർന്നാണ് രാജി. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹം രാജിക്കത്ത് കൈമാറി.

കഴിഞ്ഞ നാല് വര്‍ഷവും അഞ്ച് മാസവുമാണ് വി എസ് ഭരണ പരിഷ്‌കാര അധ്യക്ഷ സ്ഥാനത്തുണ്ടായിരുന്നത്. ഏകദേശം 11 റിപ്പോര്‍ട്ടുകള്‍ ഇതിനകം സര്‍ക്കാരിന് സമര്‍പ്പിച്ചു. രണ്ട് റിപ്പോര്‍ട്ടുകള്‍ തയാറായിട്ടുണ്ട്. അതും ഉടന്‍ തന്നെ സമര്‍പ്പിക്കും. ഇനിയും ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലെന്ന് സര്‍ക്കാരിനെയും പാര്‍ട്ടിയേയും മുഖ്യമന്ത്രിയെയും അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.