പുതിയ കൊവിഡ് വാക്സിൻ ജൂണിൽ എത്തുന്നു; ജനിതക മാറ്റം വന്ന വൈറസിനും ഫലപ്രദം

single-img
30 January 2021

രാജ്യത്ത് ജനങ്ങള്‍ക്കായി വിതരണം ചെയ്യാന്‍ പുതിയ കൊവിഡ് വാക്സിൻ ജൂൺ മുതല്‍ എത്തുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സി പി നമ്പ്യാർ അറിയിച്ചു. അമേരിക്കയില്‍ നിന്നുള്ള കമ്പനിയായ നൊ വൊ വാക്സ് ഇതിന്റെ ട്രയൽ ആരംഭിച്ചിട്ടുണ്ടെന്നും ജൂണിൽ വിതരണത്തിന് തയ്യാറാകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇതോടൊപ്പം തന്നെ കുട്ടികൾക്കുള്ള വാക്സിൻ ഈ വരുന്ന ഒക്ടോബറോടെ തയ്യാറാകും. യുകെയില്‍ കണ്ടെത്തിയ ജനിതക മാറ്റം വന്ന വൈറസുകൾക്കും ഈ വാക്സിൻ ഫലപ്രദമെന്ന് അദ്ദേഹം വ്യക്തമാക്കി. വാക്സിൻ ഉൽപ്പാദനം ഇരട്ടിയാക്കുമെന്നും വാണിജ്യ അടിസ്ഥാനത്തിലുള്ള വിതരണത്തിന് കേന്ദ്രത്തിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.