ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയാനുമതി; റിലേ നിരാഹാര സത്യാഗ്രഹം നടത്താന്‍ ഐഎംഎ

single-img
30 January 2021

രാജ്യത്തെ ആയുർവേദ ഡോക്ടർമാർക്ക് കേന്ദ്രസർക്കാർ ശസ്ത്രക്രിയയ്ക്ക് അനുമതി നൽകിയതിനെതിരെ ഐഎംഎയുടെ റിലേ നിരാഹാര സത്യാഗ്രഹം. അടുത്തമാസ്‌ഡം ഒന്ന് മുതൽ 14 വരെയാണ് സമരം. പ്രതിഷേധ സമരത്തിന്റെ സംസ്ഥാന തല ഉത്ഘാടനം ഫെബ്രുവരി ഒന്നിന് കോഴിക്കോട് നടക്കും.

ഫെബ്രുവരി 1 മുതൽ 14-ാം തിയതി വരെ സംസ്ഥാനത്തെ ഓരോ ജില്ലകളിലായാണ് നിരാഹാര സത്യഗ്രഹം നടക്കുക.
ഇന്ത്യയിൽ ആയുർവേദ ഡോക്ടർമാർക്ക് ജനറൽ ശസ്ത്രക്രിയയടക്കം നടത്താൻ കേന്ദ്ര അനുമതി നൽകുന്നത് കഴിഞ്ഞ വർഷം നവംബറിലായിരുന്നു.

ഇന്ത്യൻ മെഡിസിൻ സെൻട്രൽ കൗൺസിൽ (പോസ്റ്റ് ഗ്രാജുവേറ്റ് ആയുർവേദ എഡ്യുക്കേഷൻ) റെഗുലേഷൻ 2016ൽ ഭേദഗതി വരുത്തിയാണ് കേന്ദ്രം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയിൽ സർജറി പഠനവും ഉൾപ്പെടുത്തുന്നത്. ഇതിനെതിരെ തുടക്കം മുതൽ ഐഎംഎ പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു.