ഗോഡ്സേയുടെ ഓര്‍മ്മകളിലും പേരിലും പോലും ഇന്ത്യക്കാരായ നമുക്ക് അങ്ങേയറ്റത്തെ നാണക്കേട് തോന്നണം: സിദ്ധാര്‍ത്ഥ്

single-img
30 January 2021

ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്സെ ഭീരുവും തീവ്രവാദിയും കൊലപാതകിയും ഒന്നിനും കൊള്ളാത്ത ആര്‍എസ്എസുകാരനുമാണെന്ന് പ്രശസ്ത തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്. നാഥുറാമിന്റെ ഓര്‍മ്മകളിലും പേരിലും പോലും ഇന്ത്യക്കാരായ നമുക്ക് അങ്ങേയറ്റത്തെ നാണക്കേട് തോന്നണമെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.

സോഷ്യൽ മീഡിയയിൽ ‘ഗാന്ധിജി അമര്‍ രഹേ’ എന്ന വാചകത്തോടെയാണ് സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ് അവസാനിക്കുന്നത്.ഇത് വിവാദമാകവേ സിദ്ധാര്‍ത്ഥിന്റെ പോസ്റ്റിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി.

നാഥുറാം ദേശസ്നേഹിയാണെന്നും ഒരാളെ മാത്രം കൊന്നവനെ തീവ്രവാദിയെന്ന് വിളിക്കാനാവില്ലെന്ന മറുപടിയുമായി ഹിന്ദുത്വ വാദികളും രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തിന്റെ ആത്മാവിനെ കൊലപ്പെടുത്തിയ നാഥുറാം ആര്‍എസ്എസിന്റെ തീവ്രവാദിയാണെന്ന് നിരവധി പേര്‍ മറുപടി നല്‍കി.