കൗമാര പ്രണയകേസുകള്‍ക്കുള്ളതല്ല പോക്‌സോ വകുപ്പ്: മദ്രാസ് ഹൈക്കോടതി

single-img
29 January 2021

കൗമാര പ്രായക്കാരുടെ പ്രണയക്കേസുകള്‍ക്കുള്ളതല്ല പോക്‌സോ വകുപ്പെന്ന് മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. പ്രായപൂര്‍ത്തിയായിട്ടില്ലാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടിയ 20 കാരനെതിരെ എടുത്ത കേസ് കോടതി റദ്ദാക്കി. രക്ഷിതാക്കള്‍ വ്യാപകമായി പോക്‌സോ വകുപ്പിനെ ദുരുപയോഗം ചെയ്യുന്നുവെന്ന് കോടതി വ്യക്തമാക്കി.

അതേസമയം തന്നെ നിയമം അതിന്റെ അന്തസത്തയോടെ നടപ്പാക്കുന്നുവെന്ന് ഉറപ്പിക്കാന്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു. ഈ ആഴ്ച തന്നെയായിരുന്നു പോക്‌സോ കേസുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ വിവാദമായതും.