എയർപോർട്ടിൽ എക്‌സ്ട്രാ ബാഗേജ് ഫീസ് നൽകുന്നത് ഒഴിവാക്കാൻ 30 കിലോ ഓറഞ്ച് കഴിച്ചു തീർത്ത യുവാക്കള്‍ ഒടുവിൽ ഓട്ടം പിടിച്ചു

single-img
29 January 2021

എക്ട്രാ ബാഗേജിനുള്ള ഫീസ് ഒഴിവാക്കാനായി 30 കിലോ ഓറഞ്ച് ചൈനീസ് യുവാക്കള്‍ അരമണിക്കൂറുകൊണ്ട് തിന്നുതീര്‍ത്തു. ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ കണ്‍മിംഗ് എയര്‍പോര്‍ട്ടിലാണ് വിചിത്ര സംഭവങ്ങള്‍ നടന്നത്. മുപ്പത് കിലോ ഓറഞ്ചുമായാണ് നാലംഗ സംഘം യുവാക്കള്‍ വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ ഈ ഓറഞ്ച് വിമാനത്തില്‍ കൊണ്ടുപോകണമെങ്കില്‍ 300 യുവാന്‍ (ഏകദേശം 3400 രൂപ ) അധികമായി നല്‍കണമെന്ന് വിമാനത്താവളത്തില്‍ വച്ചാണ് യുവാക്കള്‍ മനസിലാക്കുന്നത്. 

എന്നാല്‍ എക്ട്രാ ബാഗേജ് ആയ ഓറഞ്ച് ഉപേക്ഷിക്കാനോ പണം നല്‍കാനോ യുവാക്കള്‍ തയ്യാറായില്ല. തുടർന്ന് യുവാക്കള്‍ പെട്ടി പൊളിച്ച് ഓറഞ്ച് അകത്താക്കാന്‍ തുടങ്ങി. വാംഗ് എന്ന യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് അരമണിക്കൂറോളം സമയം എടുത്താണ് ഈ ഓറഞ്ച് മുഴുവന്‍ അകത്താക്കിയത്.

യുവാക്കളിലൊരാൾ പറയുന്നത് ഇതൊരു ധീരമായ പ്രവർത്തിയാണ് തോന്നി എങ്കിലും ഒറ്റയടിക്ക് ഇത്രയധികം ഓറഞ്ച് അകത്താക്കിയത് അത്ര സുഖകരമായ അനുഭവമായിരുന്നില്ല നല്‍കിയത്. വയറിലും വായയിലും വേദന കടുത്ത വേദന അനുഭവപ്പെട്ട യുവാക്കള്‍ക്ക് എയര്‍പോര്‍ട്ടില്‍ വച്ച് തന്നെ ഡോക്ടറുടെ സഹായം തേടേണ്ടി വന്നു.

സംഭവം സമൂഹമാധ്യമങ്ങളിലുെ വൈറലായി. നിരവധിപ്പേരാണ് യുവാക്കളുടെ പ്രവർത്തിക്കു രൂക്ഷ പരിഹാസവുമായി എത്തുന്നത്. ഒരു പെട്ടി ഓറഞ്ചിനെ നാലായി ഭാഗം വച്ച് നാലുപേരുടെ ലഗേജില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാതിരുന്നതെന്താണെന്നും നിരവധിപ്പേര്‍ ചോദിക്കുന്നു.