ഡൽഹിയിലെ ഇസ്രായേൽ എംബസിയ്ക്ക് സമീപം സ്ഫോടനം; ആളപായമില്ല

single-img
29 January 2021
Delhi Israel Embassy Blast

ഡൽഹിയിലെ ഇസ്രായേൽ എംബസിയ്ക്ക് (Israel Embassy,Delhi) ബോംബ് സ്ഫോടനം. എംബസിക്ക് സമീപം നിർത്തിയിട്ട കാറുകൾക്കടുത്തായാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ആളാപായമില്ല. സ്ഫോടനത്തിൽ മൂന്ന് കാറുകളുടെ ചില്ലുകൾ തകർന്നു.

ഡൽഹി പൊലീസും(Delhi Police) രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഒരു കുപ്പിയിൽ വച്ച സ്ഫോടകവസ്തുകൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പൊട്ടിത്തെറിച്ചത് തീവ്രത കുറഞ്ഞ ഐ ഇ ഡി(Improvised explosive device-IED)യാണെന്നാണ് ലഭിക്കുന്ന സൂചനകൾ. 

സ്ഫോടനമുണ്ടായ സ്ഥലത്തേക്ക് പൊതുജനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇവിടേക്കുള്ള റോഡുകളെല്ലാം പൊലീസ് ബാരിക്കേഡുകൾ വച്ച് അടച്ചു. റിപ്പബ്ളിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങി വിവിഐപികളും സേനാതലവൻമാരും പങ്കെടുക്കുന്ന ബീറ്റിംഗ് ദ റീട്രീറ്റ് (Beating the retreat) പരിപാടി രാജ്പഥിൽ പുരോഗമിക്കുന്നതിനിടെയാണ്  സ്ഫോടനമുണ്ടായത്. 

ദില്ലിയിൽ അബ്ദുൾ കലാം റോഡിലാണ് എംബസി സ്ഥിതി ചെയ്യുന്നത്. വേറെയും ചില രാജ്യങ്ങളുടെ എംബസിയും നിരവധി എംപിമാരുടെ ഔദ്യോഗിക വസതികളും ഈ ഭാഗത്ത് സ്ഥിതി ചെയ്യുന്നുണ്ട്.  സ്ഫോടന വിവരമറിഞ്ഞ് അഗ്നിശമന സേനാവിഭാഗത്തിൻ്റെ യൂണിറ്റുകൾ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. എൻഐഎയുടെ പ്രത്യേകസംഘവും തെളിവെടുപ്പിനായി സ്ഥലത്തുണ്ട്. 

Blast near Israeli embassy in Delhi, no injuries reported