നടി ആൻ അഗസ്റ്റിനും ജോമോൻ ടി ജോണും വേര്‍പിരിയുന്നു

single-img
29 January 2021

പ്രശസ്ത നടി ആൻ അഗസ്റ്റിനും ഭർത്താവും അറിയപ്പെടുന്ന ഛായാഗ്രാഹകനുമായ ജോമോൻ ടി ജോണും വേർപിരിയുന്നു. ഇരുവരും തമ്മിലുള്ള വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഹർജി ജോമോൻ ചേർത്തല കുടുംബ കോടതിയിൽ നൽകി.

മുന്‍പേ തന്നെ ഇരുവരും തമ്മിൽ പ്രശ്നമുണ്ടായിരുന്നോയെന്ന് ആരും അറിഞ്ഞിരുന്നില്ലയെങ്കിലും വാർത്ത സത്യമാണെന്ന് ജോമോൻ പറഞ്ഞു. മലയാളത്തിലെ പ്രമുഖ ചാനലിന് നൽകിയ പ്രതികരണത്തിനാണ് ജോമോൻ ഈ വിവരം തുറന്നു പറഞ്ഞത്. ഇനിയും ഒരുമിച്ചുതന്നെ മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇരുവരും ഒരുമിച്ച് ഇങ്ങനൊരു തീരുമാനമെടുത്തത് എന്ന് ജോമോൻ പറയുന്നു.