ബിന്ദു അമ്മിണിയ്ക്കെതിരെ അശ്ലീല പോസ്റ്റും കമൻ്റുമായി സന്ദീപ് വാര്യരുടെ പിതാവ്; സ്ക്രീൻഷോട്ടുകൾ വൈറലായപ്പോൾ പോസ്റ്റ് മുക്കി

single-img
28 January 2021
sandeep varier father facebook post

സാമൂഹിക പ്രവർത്തകയും അധ്യാപികയുമായ ബിന്ദു അമ്മിണിയ്ക്കെതിരെ അശ്ലീല പരാമർശങ്ങൾ നിറഞ്ഞ പോസ്റ്റും കമൻ്റുമായി ബിജെപി നേതാവ് സന്ദീപ് വാര്യരു(Sandeep Varier)ടെ പിതാവ് ഗോവിന്ദ വാര്യർ. കാർഷിക നിയമഭേദഗതിക്കെതിരെയുള്ള ട്രാക്ടർ റാലിയിൽ പങ്കെടുക്കുന്ന ബിന്ദു അമ്മിണിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാൺ` തീരെ നിലവാരം കുറഞ്ഞതും സ്ത്രീവിരുദ്ധവും അശ്ലീലധ്വനിയുള്ളതുമായ പരാമർശങ്ങൾ ഗോവിന്ദ വാര്യർ(Govinda Varier) നടത്തിയത്.

sandeep varier father facebook post

പിതാവിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പശ്ചാത്തലത്തിൽ സന്ദീപ് വാര്യർക്കെതിരെ സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനമാണുയരുന്നത്. കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ മകളുടെ ചിത്രമടങ്ങിയ അദ്ദേഹത്തിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെയുണ്ടായ അശ്ലീല പരാമർശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച സന്ദീപ് വാര്യരുടെ പിതാവ് തന്നെ ഇത്തരത്തിൽ ഹീനമായ പരാമർശങ്ങൾ നടത്തിയതാണ് അദ്ദേഹത്തിന് വിനയായത്.

ഗോവിന്ദ വാര്യരുടെ പോസ്റ്റിന് താഴെ വലിയ വിമർശനമുയരുകയും സ്ക്രീഷോട്ടുകളുമായി സന്ദീപ് വാര്യർ ട്രോൾ ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായപ്പൊൾ ഗോവിന്ദ വാര്യർ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. അതിന് ശേഷം പ്രൊഫൈൽ പിക്ചർ മാറ്റി അക്കൗണ്ട് ലോക്ക് ചെയ്യുകയും ചെയ്തു.

വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിനെതിരെ പാലക്കാട് മണ്ഡലത്തിൽ നിന്നും സന്ദീപ് വാര്യർ മൽസരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഈ വിവാദം സന്ദീപ് വാര്യർക്ക് പാർട്ടിക്കുള്ളിലും വിനയാകുമെന്നും സൂചനയുണ്ട്.

Obscene Facebook comments of BJP leader Sandeep Varier’s father becomes viral in the Social media