ഇന്ത്യക്കാര്‍ക്ക്‌ പ്രതീക്ഷയേകുന്ന നീക്കവുമായി ജോ ബൈ‍ഡൻ

single-img
28 January 2021

യുഎസിലെ ഇന്ത്യക്കാര്‍ക്ക്‌ പ്രതീക്ഷയേകുന്ന നീക്കവുമായി ജോ ബൈ‍ഡൻ ഭരണകൂടം. എച്ച്1ബി വീസയുള്ളവരുടെ ജീവിത പങ്കാളിക്ക്‌ തൊഴിൽ അനുമതി നൽകുന്ന പദ്ധതി റദ്ദു ചെയ്യാനുള്ള നടപടി പിൻവലിക്കാൻ ഒരുങ്ങുകയാണ് ബൈഡൻ.

മുൻപ് ട്രംപ് ഭരണകൂടം, എച്ച്1ബി വീസയുള്ളവരുടെ ജീവിത പങ്കാളിക്ക്‌ തൊഴിൽ അനുമതി നൽകുന്ന പദ്ധതി റദ്ദു ചെയ്യാൻ ഒരുങ്ങിയപ്പോൾ അന്ന് അതിനെ ശക്തമായി എതിർത്ത് കമല ഹാരിസ് രംഗത്തെത്തിയിരുന്നു. ബൈഡൻ ഭരണകൂടം അധികാരമേറ്റതിനു പിന്നാലെ ഇതുൾപ്പെടെ എതാനും നയങ്ങൾ നടപ്പാക്കുന്നത് 60 ദിവസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. പിന്നാലെയാണ് പിൻവലിക്കാനുള്ള തീരുമാനമുണ്ടായത്.