യൂട്യൂബ് വിട്ടു കളിക്കാന്‍ ഉദ്ദേശിക്കുന്നില്ല; ബിഗ്‌ബോസിലേക്ക് പോകില്ല: യൂട്യൂബര്‍ അര്‍ജ്ജുന്‍

single-img
27 January 2021

മലയാളത്തിലെ സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസണ്‍ 3യില്‍ മത്സരാര്‍ത്ഥിയാകും എന്ന വാര്‍ത്തകള്‍ നിരസിച്ചു കൊണ്ട് പലരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, ആ രീതിയില്‍ ഒരു സ്ഥിരീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അര്‍ജ്യു എന്ന യൂട്യൂബര്‍ അര്‍ജ്ജുന്‍. തന്റെ പുതിയ വീഡിയോ പങ്കുവച്ചു കൊണ്ടാണ് അര്‍ജ്യുവിന്റെ ഈ വിഷയത്തിലെ പ്രതികരണം.

തനിക്ക് എത്ര പണം തരാമെന്ന് പറഞ്ഞ് വിളിച്ചാലും ബിഗ്‌ബോസിലേക്ക് ഇല്ലെന്നും തല്‍ക്കാലം യൂട്യൂബ് വിട്ടു കളിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അര്‍ജ്യു തന്റെ പുതിയ വീഡിയോയിലൂടെ വ്യക്തമാക്കി. ”ബിഗ് ബോസ് ഫെബ്രുവരിയില്‍ ഇവരാണ് മത്സരാര്‍ത്ഥികള്‍” എന്ന തലക്കെട്ടോടെ എത്തിയ സോഷ്യല്‍ മീഡിയാ വാര്‍ത്തയില്‍ അര്‍ജ്യുവിന്റെ ചിത്രമടക്കം വന്ന ഒരു വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് ഇത് വ്യൂസ് കിട്ടാന്‍ വേണ്ടിയാണ് ചെയ്യുന്നതെന്നും അര്‍ജ്യു വീഡിയോയിലൂടെ വ്യക്തമാക്കി.