ഭാവന നായികയായ ഇൻസ്‌പെക്ടർ വിക്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു

single-img
27 January 2021

മലയാളിയായ ഭാവന നായികയായി എത്തുന്ന പുതിയ കന്നഡ ചിത്രം ഇൻസ്‌പെക്ടർ വിക്രമത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് ട്രെയ്‌ലർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഭാവനയും ഇത് പങ്കുവെച്ചിട്ടുണ്ട്.യുവതാരം പ്രജ്വല്‍ ദേവ്‍രാജ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

സൂപ്പർ ഹിറ്റുകളുടെ രചയിതാവ് ശ്രീ നരസിംഹയാണ് ഇൻസ്‍പെക്ടര്‍ വിക്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.പൂർണ്ണമായ റൊമാന്റിക് ആക്ഷൻ ത്രില്ലരായിരിക്കും ചിത്രം. കഴിഞ്ഞ ദിവസം ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരുന്നു. എ ഹർഷ സംവിധാനം ചെയ്ത ഭജരംഗി 2വാണ് ഭാവന അഭിനയിക്കുന്ന മറ്റൊരു ചിത്രം.