വടകരയിൽ മൽസരിക്കുമെന്ന് ആർഎംപി; പ്രഖ്യാപനം യുഡിഎഫ് പിന്തുണ പ്രതീക്ഷിച്ച്

single-img
27 January 2021

വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ വടകര(Vadakara) മണ്ഡലത്തിൽ നിന്ന് മൽസരിക്കുമെന്ന് പ്രഖ്യാപിച്ച് ആർഎംപി(RMP). യുഡിഎഫ് പിന്തുണ പ്രതീക്ഷിച്ചുകൊണ്ടാണ് മൽസരിക്കുന്നതെന്ന് ആർഎംപി സംസ്ഥാന സെക്രട്ടറി എൻ വേണു മനോരമ ന്യൂസ് ചാനലിനോട് പറഞ്ഞു.

യുഡിഎഫുമായി അത്തരത്തിൽ ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്നും യുഡിഎഫിൻ്റെ തീരുമാനം അറിഞ്ഞതിന് ശേഷം മാത്രമേ സ്ഥാനാർത്ഥിയെ തീരുമാനിക്കുകയുള്ളൂവെന്നും വേണു പറഞ്ഞു. യുഡിഎഫും ആർഎംപിയും സമാന്തരമായി മൽസരിച്ചാൽ വോട്ട് ചിതറിപ്പോകുകയും എൽഡിഎഫ് ജയിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ ആർഎംപി സ്ഥാനാർത്ഥി കെകെ രമയ്ക്ക് വടകരയിൽ 20,504 വോട്ടുകൾ ലഭിച്ചിരുന്നു. വടകര നഗരസഭയും ചോറോട്, ഏറാമല, ഒഞ്ചിയം, അഴിയൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ്‌ വടകര നിയമസഭാമണ്ഡലം.

Content: Kerala Assembly Election 2021: RMP to contest from Vadakara Constituency