നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം യു ഡി എഫ് തൂത്തുവാരും: രാഹുല്‍ ഗാന്ധി

single-img
27 January 2021

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം യു ഡി എഫ് മുന്നണി തൂത്തുവാരുമെന്ന് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയം സുതാര്യമാക്കണമെന്ന് യു ഡി എഫ് നേതാക്കളോട് രാഹുൽ ഗാന്ധി അവശ്യപ്പെടും ചെയ്തിട്ടുണ്ട്. അനുഭവ സമ്പത്തുളളവരും യുവതയും ചേരുന്ന സ്ഥാനാർത്ഥി പട്ടിക വേണം തയാറാക്കേണ്ടത്.

അതോടൊപ്പം തന്നെ നിയമസഭാ തിരഞ്ഞെടുപ്പിൽ താഴെതട്ടിലുളള ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി കോൺഗ്രസ് പ്രകടന പത്രിക തയാറാക്കണമെന്നും രാഹുൽഗാന്ധി നിർദ്ദേശിച്ചു. ജനങ്ങളിൽ വിശ്വാസം കാത്തു സൂക്ഷിക്കുകയാണ് ജനപ്രതിനിധികളുടെ പ്രഥമ കടമയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി എത്തിയതാണ് രാഹുൽ ​ഗാന്ധി.

പതിനൊന്നരയോടെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ രാഹുലിനെ യു ഡി എഫ് നേതാക്കൾ ചേർന്ന് സ്വീകരിച്ചു. വിമാനത്താവളത്തിൽ വച്ച് തന്നെ യു ഡി എഫ് നേതാക്കളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്‌ച നടത്തി.