രമേശ് ചെന്നിത്തലയെ കറിവേപ്പില പോലെ എടുത്തിട്ടു; ഉമ്മന്‍ ചാണ്ടി വന്നത് പാണക്കാട്ട് നിന്നുള്ള നിര്‍ദേശ പ്രകാരമാണോ? കെ സുരേന്ദ്രൻ

single-img
27 January 2021
k surendran oommen chandy ramesh chennithala

അഞ്ചുവർഷം പ്രതിപക്ഷനേതാവായിരുന്ന രമേശ് ചെന്നിത്തലയെ കോൺഗ്രസ് കറിവേപ്പില പോലെ എടുത്തിട്ടെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ(K Surendran). ഉമ്മന്‍ ചാണ്ടി(Oommen Chandy) കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തെത്തിയത് തങ്ങൾക്ക് കാര്യങ്ങൾ എളുപ്പമാക്കിയെന്നും സുരേന്ദ്രൻ കോഴിക്കോട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയേയും പിണറായി വിജയനേയും ഒരു പോലെ തുറന്ന് കാട്ടാനുള്ള വഴിയാണ് ഒരുങ്ങിയിരിക്കുന്നത്. ഇതിന് ഹൈക്കമാന്‍ഡിനോട് നന്ദി പറയേണ്ടി വരും. അഞ്ചു കൊല്ലം മുമ്പുള്ള കാര്യങ്ങള്‍ ഓര്‍മിക്കാനുള്ള അവസരമാണ് ഉമ്മന്‍ ചാണ്ടിയുടെ വരവിലൂടെ ഹൈക്കമാന്‍ഡ് ഉണ്ടാക്കിയിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

“ചെന്നിത്തലയുടെ അയോഗ്യത എന്താണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. അഞ്ചു കൊല്ലം പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയെ കറിവേപ്പില പോലെ എടുത്തിട്ടു. ആര് പറഞ്ഞിട്ടാണ് ഉമ്മന്‍ ചാണ്ടി വന്നത് പാണക്കാട്ട് നിന്നുള്ള നിര്‍ദേശ പ്രകാരമാണോ?” സുരേന്ദ്രൻ ചോദിച്ചു.

കോവിഡിനെ പിടിച്ചു കിട്ടിയെന്നത് സംസ്ഥാനത്തിന്റെ പൊള്ളയായ പ്രചാരണമാണ്. ജനസാന്ദ്രത കൂടുതലുള്ളത് കൊണ്ടാണ് കോവിഡ് പടരുന്നതെന്ന ആരോഗ്യ മന്ത്രിയുടെ വാദം വിവരക്കേടാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

Congress decision to ditch Ramesh Chennithala and bring Oommen Chandy back makes an easy pathway for BJP, says K Surendran