ഭാര്യ മറ്റൊരാളോടൊപ്പം പോയി; സ്ത്രീകളോടുള്ള പകയിൽ 18 പേരെ കൊലപ്പെടുത്തി

single-img
27 January 2021

ഹൈദരാബാദിൽ അടുത്തിടെ നടന്ന രണ്ട് സ്ത്രീകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടികൂടിയത് 18 സ്ത്രീകളെ കൊലപ്പെടുത്തിയ 45 കാരനെ. മൈന രാമലു എന്നയാളാണ് അറസ്റ്റിലായത്. മറ്റു കുറ്റകൃത്യങ്ങളിലും പ്രതിയായ ഇദ്ദേഹത്തെ ഹൈദരാബാദില്‍ വെച്ച് ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്തത്. 

അടുത്തിടെ നടന്ന രണ്ട് സ്ത്രീകളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. കല്ലുവെട്ട് തൊഴിലാളിയായ ഇദ്ദേഹത്തെ  സിറ്റി പോലീസ് ടാസ്‌ക് ഫോഴ്‌സും രാച്ചകൊണ്ട കമ്മീഷ്ണറേറ്റിലെ പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പിടികൂടിയത്.

21 വയസിലാണ് ഇയാള്‍ വിവാഹിതനാകുന്നത്. പക്ഷേ അധികം വൈകാതെ ഭാര്യ മറ്റൊരാളോടൊപ്പം പോയി. ഇതോടെ സ്ത്രീകളോട് മൊത്തം വൈരാഗ്യം തോന്നിയ ഇയാള്‍ പരമ്പര കൊലപാതകങ്ങളിലേക്ക് തിരിയുകയായിരുന്നു. 

2003 ലാണ് ഇദ്ദേഹം കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നത്. സ്ത്രീകളോടൊത്ത് മദ്യപിച്ച ശേഷം അവരെ കൊലപ്പെടുത്തും. പിന്നീട് ഇരകളുടെ കൈവശമുള്ള വിലപിടിച്ച വസ്തുക്കള്‍ തട്ടിയെടുത്ത് രക്ഷപെടുകയാണ് പതിവ്‌