അത് നിര്‍ഭാഗ്യകരം; ചെങ്കോട്ടയില്‍ കര്‍ഷകര്‍ പതാക ഉയര്‍ത്തിയതിനെതിരെ ശശി തരൂര്‍

single-img
26 January 2021

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തിയ കർഷകർ ചെങ്കോട്ടയിൽ കയറി പ്രതിഷേധിച്ചതിൽ വിമർശനവുമായി മുതിർന്ന കോൺ​ഗ്രസ് നേതാവ് നേതാവ് ശശി തരൂർ. ട്രാക്ടർ മാർച്ചിനിടെ ചെങ്കോട്ടയൽ കയറി ഒരു സംഘം ആളുകൾ മഞ്ഞനിറത്തിലുള്ള കൊടി ഉയർത്തിയതിനെയാണ് തരൂർ രൂക്ഷമായി വിമർശിച്ചത്.

‘ഇത് വളരെ നിർഭാ​ഗ്യകരമായിപ്പോയി. തുടക്കം മുതൽ തന്നെ ഞാൻ കർഷ സമരത്തെ പിന്തുണച്ചിരുന്നു. പക്ഷേ നിയമവിരുദ്ധത അപലപിക്കാതിരിക്കാൻ സാധിക്കില്ല. റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ മറ്റൊരുപതാകയുമല്ല ത്രിവർണ പതാകയാണ് ഉയരേണ്ടത്,’ തരൂർ പറഞ്ഞു.അതേസമയം, കര്‍ഷക റാലിയില്‍ വിവിധയിടങ്ങളിലുണ്ടായ സംഘര്‍ഷങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രം​ഗത്ത് വന്നിരുന്നു. അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്നായിരുന്നു രാഹുല്‍ പറഞ്ഞത്.