“ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറേ ഇത്” : ആകാംക്ഷയുയർത്തി ജനഗണമനയുടെ പ്രൊമോ

single-img
26 January 2021
janaganamana trailer prithvirajsukumaran movie

രാഷ്ട്രീയമായ ഉള്ളടക്കത്തിൻ്റെ സൂചനകളുയർത്തി പ്രിഥ്വിരാജും(Prithviraj) സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷങ്ങളിലെത്തുന്ന “ജനഗണമന” ടീസർ (Jana Gana Mana movie Teaser). റിപ്പബ്ലിക് ദിനത്തിൽ റിലീസ് ചെയ്ത പ്രൊമോയിലെ പഞ്ച് ഡയലോഗ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്.

ഡെപ്യൂട്ടി കമ്മീഷണർക്ക് തുല്യമായ റാങ്കിലുള്ള ഒരു പൊലീസ് ഓഫീസറുടെ വേഷത്തിൽ സുരാജ് തടവുകാരൻ്റെ വേഷത്തിലുള്ള പ്രിഥ്വിരാജിനെ ചോദ്യം ചെയ്യുന്ന സീനിലാണ് ടീസർ. “തെളിവുകളെല്ലാ നിങ്ങൾക്കെതിരാണെന്നും കുറ്റം രാജ്യദ്രോഹമാണെ”ന്നും പറയുന്ന സുരാജിനോട് “ഞാനൂരിപ്പോകും” എനാണ് പൃഥ്വിരാജിൻ്റെ മറുപടി.

“സത്യം ഒന്നേയുള്ളൂ, അത് ജയിക്കും” എന്ന് ആത്മവിശ്വാസത്തോടെ പറയുന്ന സുരാജിനോട് : “ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറേ ഇത്” എന്ന് നിഗൂഢത കലർന്ന ഒരു പൊട്ടിച്ചിരിയൊടെ പൃഥ്വിരാജ് പറയുന്നു.

ഇതാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.

“ക്വീൻ” എന്ന ചിത്രം സംവിധാനം ചെയ്ത ഡിജോ ജോസ് ആൻ്റണിയാണ് ചിത്രത്തിൻ്റെ സംവിധായകൻ. പ്രിഥ്വിരാജ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുപ്രിയാ മേനോൻ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്.

Content: “There are mixed feelings about killing Gandhi in this country”: Prithviraj delivers a punch in Jana Gana Mana movie teaser