കോവിഡ്‌ പ്രതിരോധിക്കുന്നതിൽ വീഴ്ച; ഇറ്റാലിയൻ പ്രധാനമന്ത്രി രാജിക്കൊരുങ്ങുന്നു

single-img
26 January 2021

കോവിഡ്‌ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിൽ പാളിച്ച നേരിട്ടുവെന്ന വിമർശനം രൂക്ഷമാകവേ ഇറ്റാലിയൻ പ്രധാന മന്ത്രി ഗിയുസെപ്പേ കോന്റെ സ്ഥാനമൊഴിയുന്നു. 2018 മുതലുള്ള ഇറ്റലിയുടെ രണ്ട് കൂട്ടുമന്ത്രിസഭകളെ നയിച്ച പ്രധാനമന്ത്രിയാണ് ഗിയുസെപ്പേ കോന്റെ.

നിലവിൽ തൻറെ ഔദ്യോഗിക സ്ഥാനം രാജിവെക്കുന്നതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് സെർഗിയോ മറ്ററെല്ലയുമായി ഇദ്ദേഹം കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും രൂക്ഷമായി കോവിഡ് മഹാമാരി പിടിച്ചുലച്ച രാജ്യങ്ങളിലൊന്നാണ് ഇറ്റലി. 2,475,372 പേർക്കാണ് ഇറ്റലിയിൽ കോവിഡ് സ്ഥിരീകരിച്ചത്. 85,000ത്തിലധികം പേർക്ക് രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു.