ഭര്‍ത്താവ് മരണപ്പെട്ട മുസ്ലിം സ്ത്രീയുടെ മനോവ്യാപാരങ്ങൾ ചർച്ച ചെയ്യുന്ന “ഇദ്ദ“യുടെ ട്രെയിലർ പുറത്തിറങ്ങി

single-img
26 January 2021

ഭർത്താവ് മരണപ്പെട്ട മുസ്ലീം സ്ത്രീയുടെ മനോവ്യാപാരങ്ങളും വേദനകളും ചർച്ച ചെയ്യുന്ന ഹ്രസ്വചിത്രം “ഇദ്ദ“യുടെ ട്രെയിലർ പുറത്തിറങ്ങി. ഭര്‍ത്താവ് മരണപ്പെട്ട ശേഷം ആചാരപ്രകാരം ഒരു സ്ത്രീ ഒരു മുറിക്കുള്ളില്‍ ആരും കാണാതെ മാസങ്ങളോളം ഇരിക്കേണ്ടി വരുമ്പോള്‍ ഉണ്ടാവുന്ന മാനസിക വ്യഥകളാണ് ഇരുപതോളം അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ ഈ ചിത്രത്തിൻ്റെ പ്രമേയം.

ഭർത്താവിനെ നഷ്ടപ്പെട്ടതിൻ്റെ വേദനയോടൊപ്പം തന്നെ നാലുമാസത്തിലധികം അടച്ചിട്ട മുറിയ്ക്കുള്ളിൽ കഴിയാനും നിർബ്ബന്ധിതയാകുന്ന സ്ത്രീകൾക്ക് സ്വാഭാവികമായുമുണ്ടാകുന്ന മാനസിക പ്രയാസങ്ങൾ ചർച്ച ചെയ്യുന്ന ഈ സിനിമയിലെ ഖമറുന്നിസ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ശ്രുതി ജയൻ ആണ്. അങ്കമാലി ഡയറീസ്, ജൂൺ, സത്യം പറഞ്ഞാ വിശ്വസിക്കുമോ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ശ്രുതി ജയൻ. ബിഗ് ബോസ് പരിപാടിയിലൂടെയും സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളിലൂടെയും ശ്രദ്ധേയയായ ജസ്ല മാടശ്ശേരിയും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. സരസ ബാലുശ്ശേരി, ദര്‍ശിക ജയേഷ്, ജവാദ് കെ എം, കുഞ്ഞാപ്പ, ഇസ്മയില്‍ കെ പി, ഹാദി ത്സമാന്‍, ഹയ സെല്ല എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ഷമ്മാസ് ജംഷീർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ഓഷ്യാനം ഫിലിംസിന്റെ ബാനറി ബക്കർ അബു ആണ്. രാജേഷ് രാജു ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിൻ്റെ എഡിറ്റർ ആനന്ദ് പൊറ്റെക്കാട്ട് ആണ്.

ബിജിഎം- പ്രതിക് അഭയങ്കര്‍, സൗണ്ട് ഡിസൈനിങ്ങ്- ഷെഫിന്‍ മായന്‍, ഡബ്ബിങ്ങ്- ഷൈജു എം, വി.എഫ്.എക്‌സ്.- അനില്‍ ചുണ്ടെയില്‍, ആര്‍ട്ട്- ജിജോ ബാസു, സാജന്‍ വര്‍ക്കല, അസോസിയേറ്റ് ഡയറക്ടര്‍- ബിജേഷ് മഞ്ചേരി, പോസ്റ്റര്‍ ഡിസൈനിങ്ങ്- ലെനന്‍ ഗോപിന്‍.

ഇറ്റലിയിലെയും ഇസ്രായേലിലേയുമടക്കം നിരവധി മേളകളിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം നിരവധി പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.

ഇദ്ദ കരസ്ഥമാക്കിയ പുരസ്കാരങ്ങൾ:

1. Best Short Movie and Best Director’s Award in Chavara Film Festival Kochi, Kerala conducted on 3rd December 2019 from the Jury Panel, Mr. K.G. George (Chairman) John Paul, Senior Director Mr. Mohan and Director George kithu etc.
2. Award of Excellence for Best Short Film in NexGen Festival Mumbai-Kolhapur on December 2019.
3. IDDAH has been selected and an Award WINNER at the 35th seasons of Calcutta International Cult Film Festival and qualified to compete for the prestigious Golden Fox AwardsÒ at the annual live screening gala of CICFF, which was held in Kolkata on 27th January 2020.
4. Selected and an Award winner of Calcutta Critic Movie Award for 26thseason on 2019 and NOMINATED for the prestigious Jean Luc Godard Awards.
5. Honourable Jury mention in 7th Noida International film festival 2020.
6. Selected in the 12th Panchajanyam International Film festival 20.
7. Best Social Issue Category Award in the Kalaburagi (Gulbarga) International Short Film Festival 20 at Gulbarga-Karnataka.
8. International Jury mention in 4th India World Film Festival 20 – Hydrabad.
9. Best Photography Award for Rajesh Raju in Rangam Short Film Festival – Trivandrum.
10. Official Selection in 15th International Film Festival in Trichur.
11. Honorable Jury mention in 4th Jaipur Film World 2020.
12. Official Selection VARESE (VIFF) International Film Festival – Italy.
13. Official Selection & Semi-Finalist in NEAR NAZRETH FESTIVAL (NNF) Israel.
14. Official Selection 3rd South Asian Short Film Festival – Calcutta.
15. Excellence Award in SICTA (South Indian Cinema Television Academy Short Film Fest – 2020 at Trivandrum.
16. Official Selection in 7th GOA Short Film Festival – 2020.
17. Best Female Actor Award for Sruthy Jayan in 8th National Short Film Festival organized by Film Chamber Kannur.
18. Best Photography Award for Rajesh Raju in 8th National Short Film Festival organized by Film Chamber Kannur.
19. Best Female Child Artist for Darshika Jayan in 8th National Short Film Festival organized by Film Chamber Kannur.
20. Special Jury Award in Lohitdas International Film Fest.
21. Excellence Award in South Indian Short Film and Documentary Festival( SICTA 20).
22. Best Short film in India at Mumbai international Cult Film Fest (MICFF20).
23. Best Sound Design – Shefin Mayan – Silver Award – Mumbai International Cult Film Fest (MICFF 20).

Content: Iddah Malayalam Short Film Trailer