കർഷക സമരത്തിന് സുരക്ഷ നൽകാൻ എത്തിയ പോലീസുകാര്‍ക്ക് റോസാപ്പൂവും ഭക്ഷണവും നല്‍കി കര്‍ഷകര്‍

single-img
26 January 2021

വിത്യസ്ത കാഴ്ചയുമായി കര്‍ഷക സമരം. കര്‍ഷകസമരത്തിന് സുരക്ഷ തീര്‍ക്കാനെത്തിയ പോലീസുകാര്‍ക്ക് റോസാപ്പൂക്കളും ഭക്ഷണവും നല്‍കി ഒരു സംഘം കര്‍ഷകര്‍. യുപി – ഡല്‍ഹി അതിര്‍ത്തിയിലെ ഛില്ല അതിര്‍ത്തിയിലാണ് കര്‍ഷകര്‍ സമരത്തിന് സുരക്ഷയേര്‍പ്പെടുത്താനെത്തിയ പോലീസുകാര്‍ക്ക് റോസാപ്പൂക്കള്‍ നല്‍കിയത്.

അതേസമയം നിലവില്‍ രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ സമരം ശക്തമാക്കിയിരിക്കുകയാണ്. തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തേക്ക് പ്രവേശിച്ചിരിക്കുന്ന പ്രതിഷേധക്കാര്‍ തങ്ങളോടൊപ്പമുള്ളവരല്ലെന്ന് സംയുക്ത സമരസമിതി അറിയിച്ചു. അതോടൊപ്പം തന്നെ പോലീസ് മര്‍ദ്ദനം അംഗീകരിക്കാനാവില്ലെന്നും മുന്‍ നിശ്ചയിച്ച വഴികളിലൂടെയല്ലാതെ റാലി നടത്തിയവര്‍ സംയുക്ത സമിതിയുടെ ഭാഗമായി പ്രതിഷേധത്തിന് എത്തിയവരല്ലെന്നും കര്‍ഷക നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.