ചെങ്കോട്ടയിലേയ്ക്കിരച്ച് കയറിയത് ആയിരക്കണക്കിന് ട്രാക്ടറുകൾ; ചെങ്കോട്ടയിൽ കർഷകസംഘടനകളുടെ പതാകകളുയർത്തി

single-img
26 January 2021
farmer tractor rally red fort

ഡൽഹിയിൽ കർഷകർ നടത്തുന്ന ട്രാക്ടർ റാലിയുടെ ഭാഗമായി ആയിരക്കണക്കിന് കർഷകർ ട്രാക്ടറുകളുമായി ചെങ്കോട്ടയ്ക്ക് മുന്നിലുള്ള രാം ലീല മൈതാനിയിലേയ്ക്കിരച്ചുകയറി. ചെങ്കോട്ടയുടെ മുകളിൽ കയറിയ കർഷകർ അവിടെ ഉയരമുള്ള കൊടിമരങ്ങളിൽ കർഷകസംഘടനകളുടെ പതാകകൾ ഉയർത്തി. സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തിയശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുന്ന സ്ഥലമാണ് ചെങ്കോട്ട.

ചെങ്കോട്ട ഏതാണ്ട് പൂർണ്ണമായും കർഷകരുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞു. ചെങ്കോട്ടയുടെ എല്ലാ മിനാരങ്ങളിലും കർഷകപതാകകൾ ദൃശ്യമാണ്.

പൊലീസ് അതിക്രമത്തിൽ ഒരു കർഷകൻ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഐടിഒയിലാണ് ഉത്തരാഖണ്ഡ് സ്വദേശിയായ നവനീത് സിങ് ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തെ പൊലീസ് വെടിവെച്ച് കൊന്നതാണെന്ന് രാവിലെ കർഷകർ പൊലീസ് ബാരിക്കേഡുകൾ തകർത്ത് തലസ്ഥാനനഗരിയിൽ പ്രവേശിച്ചതുമുതൽ അവിടെ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

അതേസമയം നിശ്ചിത റൂട്ടുകൾ ലംഘിച്ച് അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ മാർച്ച് നടത്തിയതിന് സമരക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനാണ് ഡൽഹി പൊലീസിന് കിട്ടിയിരിക്കുന്ന നിർദ്ദേശം.

Content: Farmers Drive Tractors Into Red Fort