ദേശീയ പതാകയുടെ കീഴിലായി ഏത് കൊടിയും അനുവദനീയം: സംവിധായകന്‍ അനുരാജ് മനോഹർ

single-img
26 January 2021

ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലിക സ്വാതന്ത്ര്യം കണക്കിലെടുക്കുമ്പോൾ ദേശീയ പതാകയ്ക്ക് കീഴിലായി ഏത് കൊടിയും അനുവദിനീയമാണെന്ന് ‘ഇഷ്‌ക്’ എന്ന സിനിമയുടെ സംവിധായകൻ അനുരാജ് മനോഹർ. ഇപ്പോൾ നടക്കുന്ന പ്രക്ഷോഭം വെൻറിലേറ്ററിൽ കിടക്കുന്ന ഇന്ത്യൻ ജനാധിപത്യത്തിന്റെ വീണ്ടെടുപ്പാണെന്നും സംവിധായകൻ തന്റെ സോഷ്യൽ മീഡിയാ കുറിപ്പിലൂടെ പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

ജനാധിപത്യ ഇന്ത്യയിൽ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലിക സ്വാതന്ത്ര്യത്തിൽ ദേശീയ പാതകയക്ക് കീഴിൽ ഏത് കൊടിയും അനുവദനീയമാണ്.

ശീതീകരിച്ച റൂമിലിരുന്ന് തിന്നുന്നത് എല്ലിന്റെ ഇടയിൽ കയറിയവർക്കും,ഏത് പ്രതിസന്ധി ഘട്ടത്തിലും പട്ടായായിലേക്ക് ടൂർ പാക്കേജ് ഇടുന്ന ‘നായകർ’ നയിക്കുന്ന ധാരയിലുള്ളവർക്കും കർഷകരുടെ ഈ ഐതിഹാസിക പോരാട്ടം പ്രഹസനമായും നാടകമായുമൊക്കെ തോന്നാം..
മാറിയിരുന്ന് രോധിക്കുക അത് മാത്രമാണ് പ്രധിവിധി..

ഇത് വെന്റിലേറ്ററിൽ കിടക്കുന്ന ഇന്ത്യൻ ജനാധിപത്യത്തിന്റെ വീണ്ടെടുപ്പാണ്..

കർഷകർക്കൊപ്പം പോരാട്ടത്തിനൊപ്പം
Nb-ഫോട്ടോ (The constitution of India allows for a flag, any flag to be hoisted below the height of our National Flag. Now tell which one is ILLEGAL)