നാകു ലാ സെക്ടറിൽ അതിർത്തി ലംഘിക്കാൻ ചൈനീസ് ശ്രമം; വടക്കൻ സിക്കിമിൽ ഇന്ത്യ – ചൈന ഏറ്റുമുട്ടൽ

single-img
25 January 2021

വടക്കൻ സിക്കിം അതിർത്തിയിലുള്ള നാകു ലാ സെക്ടറിൽ 3 ദിവസം മുൻപ് അതിർത്തി രേഖ ലംഘിച്ചു കടന്നുകയറാൻ ചൈനീസ് ശ്രമം.കിഴക്കൻ ലഡാക്കിൽ സംഘർഷം നിലനിൽക്കുന്നതിനിടെയാണ് സംഭവം. അതിർത്തി കടക്കാൻ ശ്രമിച്ച ചൈനീസ് സേനാംഗങ്ങളെ ഇന്ത്യൻ സേന തടഞ്ഞതാണു ഏറ്റുമുട്ടലിൽ കലാശിച്ചത്. ഇരു ഭാഗത്തും ഏതാനും സൈനികർക്കു പരുക്കേറ്റു. 

ഇതിനെ തുടർന്ന് അതിർത്തിയിൽ സംഘർഷാവസ്ഥ കനത്തു. ഇന്ത്യ – ചൈന സേനകളിലെ ഉന്നത സേനാ കമാൻഡർമാർ തമ്മിൽ അതിർത്തിയിൽ നടന്ന ഒൻപതാം ചർച്ചയ്‌ക്കു മുൻപായിരുന്നു സംഭവം. അതിർത്തിയിൽ ചൈനീസ് ഭാഗത്തുള്ള മോൾഡോയിൽ ഇന്നലെ നടന്ന ചർച്ച 16 മണിക്കൂർ നീണ്ടു. ചർച്ചയിലെ വിശദാംശങ്ങൾ ഇരു സേനകളും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.