ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന്​ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ വാ​ങ്ങി ന​ൽ​കി​യ ഫോ​ണി​ലൂ​ടെ പ​രി​ച​യം, പ്രണയം തുടർന്ന് പീഡനം; പ്രതി അറസ്റ്റിൽ

single-img
23 January 2021

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ശേ​ഷം പീ​ഡി​പ്പി​ച്ച യു​വാ​വി​നെ ക​ണ്ണ​ന​ല്ലൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു. എ​റ​ണാ​കു​ളം മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യാ​യ പ്രി​ൻ​സ് പീ​റ്റ​ർ (24) ആ​ണ് ക​ണ്ണ​ന​ല്ലൂ​ർ പൊ​ലീ​സ് പിടികൂടിയത്.

ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന്​ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ വാ​ങ്ങി ന​ൽ​കി​യ ഫോ​ണി​ലൂ​ടെ പെ​ൺ​കു​ട്ടി​യു​മാ​യി പ​രി​ച​യ​പ്പെ​ടു​ക​യും, തു​ട​ർ​ന്ന് കു​ട്ടി​യു​ടെ ഫോ​ൺ ന​മ്പ​ർ കൈ​ക്ക​ലാ​ക്കി പ്ര​ണ​യം ന​ടി​ച്ച് വ​ശീ​ക​രി​ച്ച് പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ണും കേ​ന്ദ്രീ​ക​രി​ച്ചും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യ​ത്. അ​ഞ്ജാ​ത​രാ​യ ആ​ളു​ക​ളു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ പ​ങ്ക് വെ​ക്ക​രു​തെ​ന്ന് പൊ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. പ്ര​തി​യെ മൂ​വാ​റ്റു​പു​ഴ​യി​ലു​ള്ള വീ​ട്ടി​ൽ നി​ന്നാ​ണ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കൊ​ട്ടാ​ര​ക്ക​ര കോ​ട​തി റി​മാ​​ൻ​ഡ്​ ചെ​യ്തു. പ്ര​തി​യു​ടെ ഫോ​ൺ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി.

ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​ച്ച്.​ഒ യു.​പി. വി​പി​ൻ കു​മാ​റിൻറെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ സു​ന്ദ​രേ​ശ​ൻ, പ്ര​ബേ​ഷ​ന​റി എ​സ്.​ഐ​മാ​രാ​യ ര​തീ​ഷ് ,അ​നൂ​പ്, സി.​പി.​ഒ അ​രു​ൺ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ മൂ​വാ​റ്റു​പു​ഴ​യി​ൽ​നി​ന്ന്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.