“അവളുടെ മുഖം വളരെ സുന്ദരമാണ്, അതുകൊണ്ടു തന്നെ ഒരിക്കലും അവളെ സാമ്പത്തികരംഗവുമായി ബന്ധപ്പെടുത്തി ആരും ചിന്തിക്കില്ല”; ഗീത ഗോപിനാഥിനെതിരെ ലൈംഗികച്ചുവയുള്ള പരാമർശം അമിതാഭ് ബച്ചനെതിരെ പ്രതിഷേധം

single-img
23 January 2021

ജനപ്രിയ ടെലിവിഷൻ ഷോ ആയ ‘കോൻ ബഗേന ക്രോര്‍പതി’ (kaun banega crorepati) യില്‍ അന്താരാഷ്ര നാണയനിധിയുടെ ചീഫ് ഇക്കണോമിസ്റ്റായ ഗീതാ ഗോപിനാഥി (Gita Gopinath) നെതിരെ മിതാഭ് ബച്ചൻ (Amitabh Bachchan) സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപണം. ബിഗ് ബിയുടെ  പരാമർശത്തിനെതിരെയാണ് സമൂഹിക മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയരുന്നു. ഇതിന്റെ വീഡിയോ ഗീത തന്നെയാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചത്. താന്‍ ബച്ചന്റെ ആരാധികയാണെന്നും തനിക്ക് ഇത് സ്‌പെഷലാണെന്നുമാണ് ഗീത കുറിച്ചത്.

ഗീതാ ഗോപിനാഥുമായി ബന്ധപ്പെട്ട് മത്സരാർത്ഥിയോട് ചോദിച്ച ചോദ്യമാണ് വിവാദങ്ങൾക്ക് വഴിവച്ചത്. ‘ഈ ചിത്രത്തിൽ കാണുന്ന സാമ്പത്തിക ശാസ്ത്രജ്ഞ 2019 മുതൽ ഏതു സംഘടനയുടെ മുഖ്യ ഉപദേഷടാവാണ്’ എന്നായിരുന്നു ചോദ്യം. അതോടൊപ്പം നാലു ഓപ്ഷനുകളും ഉണ്ടായിരുന്നു. അതിൽ ഗീത ഗോപിനാഥിന്റെ ചിത്രം തെളിയുേമ്പാള്‍ ‘അവളുടെ മുഖം വളരെ സുന്ദരമാണ്, അതുകൊണ്ടു തന്നെ ഒരിക്കലും അവളെ സാമ്പത്തികരംഗവുമായി ബന്ധപ്പെടുത്തി ആരും ചിന്തിക്കില്ല’ എന്നും ബച്ചൻ കൂട്ടിച്ചേർത്തു. ഈ പരാമർശത്തിനെതിരെയാണ് സാമൂഹിക മാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്നത്.

അതേസമയം അമിതാഭ് ബച്ചന്റെ പരാമര്‍ശം ലിംഗ വിവേചനമാണെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്ന പ്രതികരണം. ന്ദരികളായ സ്ത്രീകൾക്ക് സാമ്പത്തിക ശാസ്ത്രജ്ഞ ആയിക്കൂടേ എന്നാണ് വിമർശകർ ചോദിക്കുന്നത്. രഘുറാം രാജനെക്കുറിച്ചുള്ള ചോദ്യമായിരുന്നുവെങ്കില്‍ ബച്ചന്‍ സമാനമായ പരാമര്‍ശം നടത്തുമോയെന്നും ചിലർ ചോദിക്കുന്നു.  ഗീത ഗോപിനാഥിന്റെ നേട്ടങ്ങളെ പറയാതെ അവരുടെ മുഖത്തെക്കുറിച്ചുള്ള പരാമര്‍ശം വളരെ ദുഃഖകരമാണെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

അതേസമയം, ഗീതയുടെ ട്വീറ്റിന് ബച്ചൻ മറുപടിയും നൽകി. നന്ദി ഗീത ഗോപിനാഥ് ജി, ഷോയിൽ പറഞ്ഞ വാക്കുകൾ എല്ലാം അങ്ങേയറ്റം ആത്മാർത്ഥതയോടെ പറഞ്ഞതാണ് എന്നായിരുന്നു ബച്ചന്റെ മറുപടി.