നമ്മുടെ ഭരണസംവിധാനം പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് പോകുന്നു; കേന്ദ്രസർക്കാരിനെതിരെ ശിരോമണി അകാലിദള്‍

single-img
21 January 2021

രാജ്യത്തെ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ഗ്രാമീണ വികസനത്തിനുള്ള പഞ്ചാബിനുള്ള ഫണ്ട് തടഞ്ഞുവച്ച ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ഫെഡറല്‍സംവിധാനത്തെ തകര്‍ക്കുന്നതായി ശിരോമണി അകാലിദള്‍ നേതാവ് പ്രേം സിങ് ചന്ദുമജ്ര എം പി. നാമൊരു യൂണിറ്ററി സംവിധാനത്തിലേക്ക് നീങ്ങുകയാണെന്നാണ് പാര്‍ട്ടി കരുതുന്നത്. നമ്മുടെ ഭരണസംവിധാനം പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് പോകുന്നതായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബിന്റെ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായി ഞങ്ങള്‍ക്ക് രാഷ്ട്രീയഅഭിപ്രായവ്യത്യാസമുണ്ട്. പക്ഷേ ഗ്രാമീണവികസനത്തിനുള്ള ഫണ്ട് നല്‍കാതിരിക്കുന്നതിനെ പിന്തുണയ്ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു സംസ്ഥാനത്തിന് നല്‍കേണ്ട ഗ്രാമീണ വികസന ഫണ്ട് തടഞ്ഞുവയ്ക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമം പാസ്സാക്കിയതിനെ തുടര്‍ന്നാണ് അകാലിദള്‍ 2020 സപ്തംബറില്‍ എന്‍ഡിഎ വിട്ടത്.