ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ജനങ്ങളോട് ബിഎസ്എഫിന്‍റെ ഭീഷണി; പരാതിയുമായി തൃണമൂല്‍

single-img
21 January 2021

കേന്ദ്രസേനയായ ബിഎസ്എഫിനെതിരെ പശ്ചിമ ബംഗാളില്‍ ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ബിഎസ്എഫ് ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതായി മന്ത്രി ഫിർഹാദ് ഹക്കിം ആരോപിച്ചു.

ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് സാഹചര്യം അവലോകനം ചെയ്യാനെത്തിയ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പാർട്ടി പരാതി നൽകുകയും ചെയ്തു.

സംസ്ഥാനമാകെ ബിജെപി വർഗീയത പടർത്താൻ ശ്രമിക്കുകയാണ്, എന്നാൽ ബംഗാളിൽ ഭിന്നത ഉണ്ടാക്കാൻ ഒരു വർഗീയ പാർട്ടിക്കും ആകില്ലെന്നും ഫിർഹാദ് ഹക്കിം പറയുന്നു. “സംസ്ഥാന അതിര്‍ത്തികളിലെ ഗ്രാമങ്ങളിലേക്ക് ബിജെപി ബിഎസ്എഫിനെ അയക്കുകയാണെന്ന് ഞങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് പറഞ്ഞു. അവര്‍ കേന്ദ്രത്തിന് കീഴിലുള്ള സേനയെ ജനങ്ങളെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിക്കുന്നു. ഈ വിവരം പരിശോധിക്കുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.” – ഫിർഹാദ് ഹക്കിം പറഞ്ഞു.