പ്രധാനമന്ത്രി എത്തില്ല; ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ചേര്‍ന്ന് നടത്തും

single-img
21 January 2021

1987ൽ തറക്കല്ലിട്ട ആലപ്പുഴ ബൈപ്പാസ് ഈ മാസം 28 ന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ചേർന്നാണ് ബൈപ്പാസിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കുക. പ്രധാനമന്ത്രിക്ക് ഇതിനായി എത്താൻ അസൗകര്യം ഉണ്ടെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് അറിയിപ്പ് ലഭിച്ചു. ഇതിനെ തുടർന്നാണ് ഈ തീരുമാനം.

ഉദ്ഘാടനത്തോടെ ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നതോടെ തിരുവനന്തപുരം ഭാഗത്തേക്കും എറണാകുളം ഭാഗത്തേക്കും പോകുന്നവര്‍ക്ക് ആലപ്പുഴ നഗരത്തിലെ ഗതാഗതക്കുരുക്കില്‍ പെടാതെ ആലപ്പുഴ ബീച്ചിനരികിലൂടെ സുഖകരമായി തടസങ്ങൾ ഇല്ലാതെ യാത്ര ചെയ്യാന്‍ കഴിയും.