കര്‍ഷകരും കേന്ദ്രസർക്കാരുമായി നടത്തിയ പത്താം ചർച്ചയും പരാജയം

single-img
20 January 2021

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാർഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കർഷകരുടെ പ്രതിനിധികളും കേന്ദ്രസർക്കാരുമായി ഇന്ന് നടത്തിയ പത്താംവട്ട ചർച്ചയും പരാജയപ്പെട്ടു.കാർഷിക വിഭവങ്ങളുടെ താങ്ങുവില സംബന്ധിച്ച പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ ഇന്ന് തയ്യാറായില്ല. നിയമം പിൻവലിക്കില്ലെന്നും കേന്ദ്രം കർഷകരെ അറിയിച്ചു.

എന്നാല്‍ സമരം നിർ‌ത്തിയാൽ നിയമം നടപ്പാക്കുന്നത് നിർത്തിവയ്‌ക്കാമെന്ന് കേന്ദ്രം കർഷകരോട് നിർദ്ദേശിച്ചു,
പരമാവധി ഒരു വർഷം വരെ ഇത്തരത്തിൽ നിയമം നടപ്പാക്കാതിരിക്കാമെന്നാണ് കേന്ദ്രം അറിയിച്ചത്. എന്നാൽ കേന്ദ്ര നിർദ്ദേശം കർഷക നേതാക്കൾ തള‌ളി.

തങ്ങള്‍ കൊണ്ടുവന്ന മൂന്ന് നിയമങ്ങളും പിൻവലിക്കുവാൻ സാധിക്കില്ലെന്നും നിയമത്തിനെതിരെ സുപ്രീംകോടതിയിൽ പോകാനും കേന്ദ്രസര്‍ക്കാര്‍ കർഷകരോട് ആവശ്യപ്പെടുകയും ചെയ്തു. ഇന്നത്തെ ചർച്ചയും പരാജയമായതിനെ തുടർന്ന് അടുത്തഘട്ട ചർച്ച ശനിയാഴ്‌ച നടത്തുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.