മാസ്ക് ധരിച്ചില്ലെങ്കിൽ പുഷ് അപ്പ് എടുക്കാം; ഇത് ഇന്തോനേഷ്യയിലെ ശിക്ഷ

single-img
20 January 2021

കോവിഡ് ഭീതി നിലനിൽക്കെ തന്നെ മാസ്‌ക് ധരിക്കാദി നടക്കുന്നവർ കൂടിയപ്പോൾ വ്യത്യസ്തമായ ശിക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ് ഇന്തോനേഷ്യ. ഇത് ആദ്യം കിട്ടിയതോ വിദേശികൾക്കും. മാസ്‌ക് ധരിക്കാതെ ബാലിയിലെ റിസോര്‍ട്ടിലെത്തിയ വിദേശികളെ സുരക്ഷ ഉദ്യോഗസ്ഥര്‍ പുഷ് അപ് എടുപ്പിച്ച്‌ ശിക്ഷിക്കുകയായിരുന്നു.

ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ അടുത്തിടെ പ്രചരിച്ചിരുന്നു.നിലവിലെ സാഹചര്യത്തിൽ ഇന്തോനേഷ്യയിൽ പൊതുസ്ഥലത്ത് മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ കർശന ശിക്ഷയാണ് കാത്തിരിക്കുന്നത്. രാജ്യത്തെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ബാലിയിലെ ഒരു റിസോര്‍ട്ടില്‍ അടുത്തിടെ മാസ്​ക്​ ധരിക്കാത്ത നൂറിലേറെ വിദേശികളെയാണ്​ സുരക്ഷ ഉദ്യോഗസ്​ഥര്‍ പിടികൂടിയത്​.

ഇതിൽ 70 പേരില്‍ നിന്ന് ഏഴ് ഡോളര്‍ വീതം പിഴ ഈടാക്കി. എന്നാൽ കയ്യില്‍ പണമില്ലെന്ന് പറഞ്ഞ മുപ്പത് പേര്‍ക്കാണ്​ ശിക്ഷയായി പുഷ്​ അപ്​ നല്‍കുകയായിരുന്നു​. മാസ്‌ക് ധരിക്കാത്തവരെ കൊണ്ട്​ 50 പുഷ്​ അപ്പും മാസ്‌ക് ശരിയായി ധരിക്കാത്തവരെ കൊണ്ട്​ 15 എണ്ണവുമാണ്​ എടുപ്പിച്ചത്​.