കിഫ്ബിയുടെ സിഎജി റിപ്പോർട്ടിന്മേൽ ചർച്ചയാകാമെന്ന് സർക്കാർ; അടിയന്തിര പ്രമേയത്തിന് അനുമതി

single-img
20 January 2021
KIIFB CAG Report Assembly Thomas Isaac

സംസ്ഥാനത്തെ അടിസ്ഥാനവികസന ഫണ്ട് ബോർഡായ കിഫ്ബി(KIIFB-Kerala Infrastructure Investment Fund Board)യുടെ സിഎജി റിപ്പോര്‍ട്ടിന്മേല്‍ (CAG Report) നിയമസഭയിൽ ചർച്ചയ്ക്ക് തയ്യാറായി സർക്കാർ. വിഡി സതീശൻ എംഎൽഎ നൽകിയ അടിയന്തിരപ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നൽകി.

സിഎജി റിപ്പോർട്ടിനെതിരെ ധനമന്ത്രി തോമസ് ഐസക്ക് രംഗത്തുവന്നിരുന്നു. കിഫ്ബി വഴിയുള്ള വായ്പയെടുക്കല്‍ വന്‍ ബാധ്യതയുണ്ടാക്കുമെന്ന് സിഎജി കണ്ടെത്തിയെന്ന് കാണിച്ച് ധനമന്ത്രി തോമസ് ഐസക്ക് തന്നെയാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സഭയില്‍ മേശപ്പുറത്ത് വെച്ചത്.

കേരളത്തിൻ്റേത് ഇല്ലാത്ത അധികാരമാണെന്നും കിഫ്ബിയുടെ പ്രവർത്തനങ്ങൾ കേന്ദ്രത്തിന്റെ അധികാരത്തിന്മേലുള്ള കടന്നു കയറ്റമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. കിഫ്ബിയുടെ മസാല ബോണ്ടിന് ആര്‍ബിഐ നല്‍കിയ അനുമതി ചോദ്യം ചെയ്യപ്പെടാവുന്നതാണെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു

സിഎജി റിപ്പോർട്ടിനെ ഇഴകീറി പരിശോധിക്കാനുള്ള അവസരമായാണ് സർക്കാർ ഇതിനെ കാണുന്നതെന്നാണ് സൂചന. 12മണി മുതല്‍ ഒന്നരമണിക്കൂര്‍ ചര്‍ച്ചയ്ക്കാണ് സ്പീക്കറുടെ അനുമതി.

Content: KIIFB CAG Report will be discussed in the Assembly