ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എഫക്ട്; രാജ്യത്ത് ‘ഫോർപ്ലേ’ ഗൂഗിളിൽ തിരയുന്നതിൽ മുന്നിൽ കേരളം

single-img
20 January 2021

സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ മലയാളികൾ ഇപ്പോൾ ചർച്ച ചെയ്യുന്നത് ഒടിടിയായി എത്തിയ ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രത്തെക്കുറിച്ചാണ്. ജിയോ ബേബി സംവിധാനം ചെയ്ത ഈ സിനിമയിൽ നായികയായ തന്റെ ലൈംഗിക മായ താത്പര്യം ബെഡ് റൂമിൽ തുറന്നു പറയുന്ന നിമിഷയുടെ കഥാപാത്രം നേരിടുന്ന വാക്കുകൾ കൊണ്ടുള്ള വയലൻസ് സംവിധായകൻ തുറന്നു കാണിക്കുന്നുണ്ട്..

ദമ്പതികൾ സെക്സിനെക്കുറിച്ച് പറയുമ്പോൾ ‘കുറച്ച് ഫോർപ്ലേ കൂടി ഉണ്ടായിരുന്നേൽ നന്നായിരുന്നു’ എന്ന് നിമിഷ സജയൻ അവതരിപ്പിക്കുന്ന കഥാപാത്രം പറയുമ്പോൾ ‘ഇതിനെക്കുറിച്ചൊക്കെ അറിയാമല്ലേ’ എന്നായിരുന്നു മറുചോദ്യം. എന്തായാലും സിനിമ കണ്ടശേഷം മലയാളി നേരെ പോയത് ഗൂഗിളിലേക്കാണ്. നിമിഷ സജയൻ പറയുന്ന വാക്കായ ‘ഫോർപ്ലേ’ എന്ന വാക്കിന്റെ അർത്ഥം തേടുകയാണ് എല്ലാവരും.

പലരും മലയാളത്തിൽ തന്നെ ഈ വാക്കിന്റെ അർത്ഥം പറഞ്ഞു തരാൻ ഗൂഗിളിൽ ആവശ്യപ്പെടുകയായിരുന്നു.നിലവിൽഗൂഗിൾ സേർച്ചിന്റെ കണക്ക് അനുസരിച്ച് കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയിൽ ഫോർപ്ലേ സേർച്ച് ചെയ്യുന്നതിൽ മുന്നിൽ നിൽക്കുന്നത് നമ്മുടെ കേരളമാണ്.