കെ സുധാകരൻ കെപിസിസി അധ്യക്ഷനായേക്കും; നൽകുന്നത് താൽക്കാലിക ചുമതല

single-img
20 January 2021
k sudhakaran kpcc president

കോൺഗ്രസ് നേതാവ് കെ സുധാകരന് കെപിസിസി അധ്യക്ഷൻ്റെ താൽക്കാലിക ചുമതല നൽകിയേക്കുമെന്ന് റിപ്പോർട്ടുകൾ. മുല്ലപ്പള്ളി രാമചന്ദ്രൻ തെരെഞ്ഞെടുപ്പിൽ മൽസരിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് തീരുമാനമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.

മുല്ലപ്പള്ളി രാമചന്ദ്രൻ കൽപ്പറ്റയിൽ മൽസരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ നിർദ്ദേശത്തിന് ഹൈക്കമാൻ്റ് അനുകൂലമാണെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് താൽക്കാലികമായി ചുമതല കെ സുധാകരന് കൈമാറുന്നത്.

എന്നാൽ താൽക്കാലികമായ ചുമതലയിൽ തനിക്ക് താൽപ്പര്യമില്ലെന്നാണ് കെ സുധാകരൻ്റെ നിലപാട്. തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി നേരിട്ട സാഹചര്യത്തിൽ അധികാരമാറ്റം വേണമെന്ന് അണികൾക്കിടയിലും നേതാക്കന്മാർക്കിടയിലും ആവശ്യമുയർന്നിരുന്നു.

Content: K Sudhakaran may become KPCC President