കർഷകസമരം ഒത്തുതീർപ്പാക്കാൻ സർക്കാർ മുന്നോട്ടുവരണം; സമരക്കാർ ചർച്ചയ്ക്ക് തയ്യാറാകണം: ആർഎസ്എസ് ജനറൽ സെക്രട്ടറി സുരേഷ് ജോഷി

single-img
20 January 2021
farmer protest rss suresh joshi bhayyaji joshi

കർഷകസമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ശ്രമിക്കണമെന്നും സമരക്കാർ ചർച്ചയ്ക്ക് തയ്യാറാകണമെന്നും ആർഎസ്എസ് ജനറൽ സെക്രട്ടറി സുരേഷ് ജോഷി (ഭയ്യാജി ജോഷി). ഇന്ത്യൻ എക്സ്പ്രസ് ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് സുരേഷ് ജോഷി നിലപാട് വ്യക്തമാക്കിയത്.

“ജനാധിപത്യത്തിൽ ഓരോ സംഘടനയ്ക്കും അവരുടേതായ വശങ്ങളും പ്രതീക്ഷകളും ഉണ്ട്. സാധാരണയായി ഒരു സമവായം എളുപ്പമാകില്ല. വിവിധതരം ആവശ്യങ്ങൾ ഉന്നയിക്കപ്പെടും. ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങളെല്ലാം നിറവേറ്റുക എന്നത് സാധ്യമല്ല. ആവശ്യങ്ങൾ ന്യായമാണോയെന്നും പ്രായോഗികമാണോയെന്നും പറയാൻ ഞാൻ ആളല്ല.” സുരേഷ് ജോഷി പറഞ്ഞു

രണ്ടുകൂട്ടർക്കും യോജിക്കാൻ കഴിയുന്ന ഒരു കാര്യം കണ്ടെത്തി പ്രക്ഷോഭം അവസാനിപ്പിക്കുന്നതാകും നല്ലത്. ദീർഘകാലം ഒരു പ്രക്ഷോഭം നീളുന്നത് ആർക്കും ഗുണകരമാകില്ല. ഒരു പ്രക്ഷോഭം അത് നടത്തുന്നവരെ മാത്രമല്ല, നേരിട്ടും അല്ലാതെയും മുഴുവൻ സമൂഹത്തെയും ബാധിക്കുന്ന കാര്യമാണെന്നും ജോഷി പറഞ്ഞു.

Content: Farmer Protest: both sides must work to find a solution, says RSS Gen Sec Suresh Joshi