നമുക്ക് വൈകാതെ വീണ്ടും കാണാം; വിടവാങ്ങൽ പ്രസംഗത്തിൽ ഡൊണാൾഡ് ട്രംപ്

single-img
20 January 2021

ഞാന്‍ ഇപ്പോള്‍ തത്കാലം വിടപറയുന്നു,​ എന്നാല്‍ നമുക്ക് വൈകാതെ വീണ്ടും കാണാമെന്ന് വിടവാങ്ങൽ പ്രസംഗത്തിൽ ഡൊണാൾഡ് ട്രംപ് . തൊട്ടു പിന്നാലെ അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി പടിയിറങ്ങി. ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട് ആൻഡ്ര്യൂസ് എയർ ബേസിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ പത്തു മിനിട്ടോളമായിരുന്നു ട്രംപിന്റെ വിടവാങ്ങൽ പ്രസംഗം.

ചടങ്ങുകള്‍ക്ക് ശേഷം ഫ്ലോറിഡയിലേക്ക് വിമാനത്തിലാണ് ട്രംപ് മടങ്ങിപ്പോയത്. അദ്ദേഹത്തെ കാണാന്‍ എയർ ബേസിൽ ഒരുമിച്ചുകൂടിയ അനുയായികളെ ട്രംപിനൊപ്പം മെലാനിയയും അഭിസംബോധന ചെയ്തു. തന്റെ കുടുംബത്തിനും വൈസ് പ്രസിഡന്റിനും ജീവനക്കാർക്കും എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് ട്രംപ് പ്രസംഗം തുടങ്ങിയത്.

‘ ഞാന്‍ അമേരിക്കൻ ജനതയെ സ്‌നേഹിക്കുന്നു. ഇപ്പോൾ നിങ്ങളോട് തൽക്കാലം വിടപറയുന്നു. എന്നാല്‍ , ഇതൊരു ദീർഘകാലത്തേക്കുള്ള വിടപറച്ചിലാവില്ലെന്ന് പ്രതീക്ഷിക്കുന്നു. നമുക്ക് വൈകാതെ വീണ്ടും കാണാം ട്രംപ് പറഞ്ഞു. ജീവിതകാലത്തെ ഏറ്റവും വലിയ ആദരവായിരുന്നു പ്രസിഡൻഷ്യൽ പദവിയെന്നും ട്രംപ് പറഞ്ഞു. അവിശ്വസനീയമായ നാലു വർഷമാണ് കടന്നുപോയത്. നമ്മൾ ഒരുപാട് കാര്യങ്ങൾ ചെയ്തുവെന്നും ട്രംപ് പറഞ്ഞു.