പട്ടികജാതി ക്ഷേമത്തിനായി കേന്ദ്രസർക്കാർ അനുവദിച്ച തുക കേരളാ സർക്കാർ വിനിയോഗിക്കുന്നില്ല: ബിജെപി പട്ടികജാതി മോർച്ച

single-img
19 January 2021

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി പട്ടികജാതി മോർച്ച. പട്ടികജാതി ക്ഷേമത്തിനായി കേന്ദ്രസർക്കാർ അനുവദിച്ച തുക സംസ്ഥാന സർക്കാർ വിനിയോഗിക്കുന്നില്ലെന്ന് പട്ടികജാതി മോർച്ച അഖിലേന്ത്യ പ്രസിഡന്‍റ് ലാൻസിങ്ങ് ആര്യ ഇന്ന് കൊച്ചിയിൽ പറഞ്ഞു. ദളിത് വിരോധമാണ് കോൺഗ്രസ്സിന്‍റെയും സിപിഎമ്മിന്‍റെയും മുഖ്യമുദ്രയെന്നും അദ്ദേഹം ആരോപിക്കുന്നു.

ഇന്ത്യയില്‍ പട്ടികജാതിക്കാർക്ക് നേരെ ഏറ്റവും കൂടുതൽ അതിക്രമങ്ങൾ നടക്കുന്നത് കേളത്തിലാണെന്നും ദേശീയ പട്ടികജാതി കമ്മീഷൻ ഇത് സംബന്ധിച്ച റിപ്പോർട്ട് രാഷ്ട്രപതിക്ക് സമർപ്പിച്ചുവെന്നും ലാൻസിങ്ങ് ആര്യ പറഞ്ഞു. കൊച്ചിയില്‍ പട്ടികജാതിമോർച്ച സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.