ദുല്‍ഖര്‍ സല്മാന് ചിത്രം ‘കുറുപ്പ്’ മെയ് 28ന് തിയേറ്ററുകളില്‍ എത്തുന്നു
ദുല്‍ഖര്‍ സല്മാന് ചിത്രം കുറുപ്പിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായാണ് കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ഈ സിനിമ എത്തുന്നത്.
ഓണ്‍ലൈന്‍ റിലീസിൽ നൽകാമെന്ന് സമ്മതിച്ച റെക്കോര്‍ഡ് ഓഫര്‍ വേണ്ടെന്ന് വച്ചാണ് കുറുപ്പ് നേരിട്ട് തിയറ്ററിലേക്കെത്തുന്നത്. മെയ് 28നാണ് കുറിപ്പ് പ്രേക്ഷകരിലേക്കെത്തുക. ശ്രീനാഥ് രാജേന്ദ്രന് ആണ് കുറുപ്പ് ഒരുക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്ടൈന്മെന്റ്സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
ദുല്‍ഖറിന്റെ കരിയറിലെതന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ഇത്. 35 കോടിയാണ് ചിത്രത്തിന്റെ മുടക്കു മുതല്‍. ഡാനിയേല്‍ സായൂജ് നായരും കെഎസ് അരവിന്ദും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും. മൂത്തോന് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക.