കേന്ദ്ര കാര്‍ഷിക നിയമങ്ങൾ കാർഷിക മേഖലയെ നശിപ്പിക്കാനാണ് ഉപകരിക്കുക: രാഹുല്‍ ഗാന്ധി

single-img
19 January 2021

കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരായ കർഷക സമരത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പുതിയ നിയമങ്ങൾ കാർഷിക മേഖലയെ നശിപ്പിക്കാനാണ് ഉപകരിക്കുകയെന്നും അത് മനസിലാക്കിയതുകൊണ്ടാണ്താൻ കർഷകരുടെ സമരത്തെ പിന്തുണയ്ക്കുന്നതെന്നും രാഹുൽ പറയുന്നു. നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരെ താൻ നൂറുശതമാനവും പിന്തുണയ്ക്കുന്നുവെന്നും അവർ നമുക്ക് വേണ്ടിയാണ് പോരാടുന്നതെന്നതിനാൽ അവരെ രാജ്യത്തെ ഓരോ വ്യക്തിയും പിന്തുണയ്‌ക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

താൻ പ്രധാനമന്ത്രി മോദിയെയോ മറ്റുള്ള ആരെയുമോ ഭയപ്പെടുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപിയുടെ ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ തന്നെക്കുറിച്ച് നടത്തിയ പ്രസ്താവനയെ കുറിച്ച് ചോദ്യം ഉയർന്നപ്പോൾ ആരാണ് ജെപി നദ്ദയെന്നും അദ്ദേഹത്തിന് താൻ എന്തിനാണ് മറുപടി നല്കുന്നതെന്നുമാണ് രാഹുൽ ചോദിച്ചത്. ന്യൂഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.