വാഷിങ്ടണ്‍ സുന്ദര്‍; വിത്യസ്തമായ പേരിന് പിന്നിലെ കാരണം അറിയാം

single-img
18 January 2021

ഓസ്‌ട്രേലിയക്കെതിരേ ഇപ്പോള്‍ ഗാബയില്‍ നടക്കുന്ന നാലാം ടെസ്റ്റിലെ മികച്ച ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് തമിഴ്‌നാട്ടുകാരനായ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍. ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റം കൂടിയായിരുന്നു ഗാബയില്‍ നടന്നത്.

മുന്‍പ് ഇന്ത്യയുടെ ടി20 ടീമിലെ സ്ഥിരമായ സാന്നിധ്യായിരുന്നെങ്കിലും ഈ 21 കാരന്‍ ടെസ്റ്റില്‍ മികച്ച പ്രകടനമാണ് വാഷിങ്ടണ്‍ കാഴ്ചവച്ചത്. മത്സരത്തില്‍ രണ്ടിന്നിങ്‌സുകളിലായി നാലു വിക്കറ്റെടുത്ത വാഷിങ്ടണ്‍ സുന്ദര്‍ ബാറ്റിങില്‍ ഒന്നാമിന്നിങ്‌സില്‍ 62 റണ്‍സും സ്‌കോര്‍ ചെയ്തിരുന്നു.ഇദ്ദേഹത്തിന്റെ വ്യത്യസ്തമായ ഈ പേരിനു പിന്നിലെ രഹസ്യം എന്താണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് വാഷിങ്ടണിന്റെ അച്ഛന്‍ എം സുന്ദര്‍.

പിതാവും ചെറുപ്പകാലത്ത് ക്രിക്കറ്ററാവാനാണ് ആഗ്രഹിച്ചിരുന്നത്. അതിന്റെ ശ്രമ ഫലമായി രഞ്ജി ട്രോഫിക്കുള്ള തമിഴ്‌നാടിന്റെ സാധ്യതാ ടീമില്‍ വരെ ഒരു ഘട്ടത്തില്‍ സുന്ദര്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു. മുന്‍ സൈനികനായിരുന്ന പിഡി വാഷിങ്ടണായിരുന്നു കുട്ടിക്കാലത്തു സുന്ദറിന്റെ വഴികാട്ടി. സാമ്പത്തികമായി ഏറെ പിന്നിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. അതുകൊണ്ടു തന്നെ സുന്ദറിന് യൂനിഫോമുകളും പുസ്തകങ്ങളും വാങ്ങി നല്‍കുകയും സ്‌കൂള്‍ ഫീസ് അടയ്ക്കുകയും ചെയ്തിരുന്നത് വാഷിങ്ടണായിരുന്നു.

മിക്കപ്പോഴും ക്രിക്കറ്റ് പരിശീലനം നടക്കുന്ന ഗ്രൗണ്ടുകളിലേക്കു സുന്ദറിനെ സൈക്കിളില്‍ കൊണ്ടു പോയിരുന്നതും വാഷിങ്ടണായിരുന്നു. അദ്ദേഹത്തോടുള്ള ഈ കടപ്പാട് കാരണമാണ് മകനു താന്‍ അദ്ദേഹത്തിന്റെ പേര് തന്നെ നല്‍കിയതെന്നു സുന്ദര്‍ പറയുന്നു.