മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നതില്‍ ക്ഷമ ചോദിക്കുന്നു; പ്രസ്താവനയുമായി താണ്ഡവ് ടീം

single-img
18 January 2021

ഓണ്‍ലൈന്‍ റിലീസ് പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിന്റെ വെബ് സീരീസ് താണ്ഡവിനെതിരെ നടക്കുന്ന വിവാദങ്ങളില്‍ പ്രതികരണവുമായി താണ്ഡവിന്റെ അണിയറ പ്രവര്‍ത്തകര്‍.വിവാദ കാരണമായ ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന ആരോപണത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി താണ്ഡവ് ടീം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

‘ഞങ്ങള്‍ വെബ് സീരീസിനെതിരെയുള്ള പ്രതികരണങ്ങള്‍ വളരെ സൂഷ്മമായി നിരീക്ഷിച്ചുവരികയാണ്. ചില പരാതികള്‍ സംബന്ധിച്ച് വാര്‍ത്താപ്രക്ഷേപണ മന്ത്രാലയം ഞങ്ങളെ അറിയിച്ചിട്ടുണ്ട്. സീരിസിന്റെ ഉള്ളടക്കം ആളുകളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നതില്‍ ക്ഷമ ചോദിക്കുന്നു’, താണ്ഡവ് ടീം പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, താണ്ഡവിനെതിരെ യുപി പോലീസ് ക്രിമിനല്‍കേസ് എടുത്തിരുന്നു. താണ്ഡവത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും ആമസോണ്‍ പ്രൈമിനും എതിരെയാണ് ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നാരോപിച്ചുള്ള ബിജെപിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.