കോങ്ങാട് എംഎല്‍എ കെവി വിജയദാസ് അന്തരിച്ചു

single-img
18 January 2021

കോങ്ങാട് എംഎല്‍എ കെവി വിജയദാസ് (61) അന്തരിച്ചു. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം വൈകിട്ട് 7.45ഓടെയാണ് മരിച്ചത്. കൊവിഡ് നെഗറ്റീവായെങ്കിലും ലെന്‍സിനേയും മറ്റും ബാധിച്ചതിനാല്‍ മെഡിക്കല്‍ കോളജിലെ കൊവിഡ് വാര്‍ഡിന് മുകളില്‍ പ്രത്യേക ഐസിയു തയ്യാറാക്കി അതിലാണ് ചികിത്സ നല്‍കിയിരുന്നത്.

കഴിഞ്ഞ ദിവസം തലയില്‍ രക്തസ്രാവം അനുഭവപ്പെട്ട തിനെതുടര്‍ന്ന് ന്യൂറോ സര്‍ജനും, മെഡിക്കല്‍ കോളജ് സൂപ്രണ്ടുമായ ഡോ: ആര്‍ ബിജുകൃഷ്ണന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീം അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. എന്നാൽ ഇന്നലെ പക്ഷാഘാതവും ഉണ്ടായതോടെ ആരോഗ്യ നില ആശങ്കാജനകമായി തുടരുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.