“ഭീഷണിപ്പെടുത്തുന്ന പ്രകൃതം കുഞ്ഞിരാമനില്ല”: കള്ളവോട്ട് നടന്നെന്ന പ്രചാരണം മറ്റെന്തോ ഉദ്ദേശം വച്ചെന്നും മുഖ്യമന്ത്രി

single-img
18 January 2021
K Kunhiraman uduma pinarayi vijayan

കള്ളവോട്ട് തടയാൻ ശ്രമിച്ചപ്പോൾ കാൽവെട്ടുമെന്ന് ഉദുമ എംഎൽഎയും സിപിഎം നേതാവുമായ കെ കുഞ്ഞിരാമൻ ഭീഷണിപ്പെടുത്തിയെന്ന പ്രിസൈഡിങ് ഓഫിസറുടെ പരാതി നിയമസഭയിൽ. മുസ്ലീം ലീഗ് എംഎൽഎ ആണ് ഈ വിഷയം സബ്മിഷനായി ഈവിഷയം അവതരിപ്പിച്ചത്.

അതേസമയം പ്രിസൈഡിംഗ് ഓഫീസറെ താൻ ഭീഷണിപ്പെടുത്തിയില്ലെന്നും തർക്കം തീർക്കാനാണ് ശ്രമിച്ചതെന്നും കെ കുഞ്ഞിരാമൻ എംഎൽഎ പറഞ്ഞു. താൻ ബൂത്തിലെത്തിയത് വോട്ട് ചെയ്യാനാണ്. കളക്ടറെ വിളിച്ച് പ്രശ്നം പരിഹരിക്കാനാണ് താൻ ശ്രമിച്ചത്.

ഭീഷണിപ്പെടുത്തുന്ന പ്രകൃതം കെ കുഞ്ഞിരാമനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിയിൽ പറഞ്ഞു. കള്ളവോട്ട് നടന്നുവെന്ന പ്രചാരണം മറ്റെന്തോ ഉദ്ദേശം വച്ചാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. സബ്മിഷനായി ഉന്നയിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞതോടെ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.  തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.

Content: “Kunhiraman won’t threaten anybody”: Pinarayi Vijayan in Assembly