ഉമ്മൻചാണ്ടി വന്നാലും കോൺഗ്രസിന് രക്ഷയില്ല: എ വിജയരാഘവൻ

single-img
18 January 2021

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും നയിക്കാന്‍ ഉമ്മൻചാണ്ടി വന്നാലും രക്ഷയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ഉമ്മൻചാണ്ടി നേരിട്ട് വന്നാലും കോൺഗ്രസ് രക്ഷപ്പെടില്ല. പ്രചാരണത്തിനായി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ കമ്മിറ്റി ഉണ്ടാക്കിയിട്ട് കാര്യമില്ല.

കോണ്‍ഗ്രസ് സംസ്ഥാനത്തെ ബിജെപിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിക്കാൻ തയ്യാറാകണമെന്നും വിജയരാഘവന്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ പത്തംഗ സമിതിയുടെ മാനേജ്മെന്‍റ് ആന്‍റ് സ്ട്രാറ്റജി കമ്മിറ്റി ചെയർമാനായാണ് ഉമ്മൻചാണ്ടിയെ ഹൈക്കമാണ്ട് തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള മേൽനോട്ടത്തിനും ആവശ്യമായ തന്ത്രങ്ങൾ രൂപികരിക്കുന്നതിനും ഉമ്മൻചാണ്ടിയെ ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയിരുന്നു.