ചവറയില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ കാറിന് നേരെ യൂത്ത് കോണ്‍ഗ്രസ് ആക്രമണം

single-img
17 January 2021

കൊല്ലം ജില്ലയിലെ ചവറയില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ സഞ്ചരിച്ച കാറിന് നേരെ ആക്രമണം. ആക്രമണത്തില്‍ കാറിന്റെ ചില്ല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു. ഗണേഷ് കുമാറിന് നേരെ കരിങ്കൊടി പ്രതിഷേധവുമുണ്ടായി.

കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ക്ക് എതിരെ എംഎല്‍എയുടെ മുന്‍ പിഎ പ്രദീപ് കോട്ടാത്തലയുടെ നേതൃത്വത്തില്‍ ആക്രമണം നടന്നിരുന്നു. ഇന്നും അക്രണം ഉണ്ടായ സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം അരങ്ങേറിയത്. ഇനിമുതല്‍ എംഎല്‍എ പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം പ്രതിഷേധം ഉയര്‍ത്താനാണ് കെഎസ് യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും തീരുമാനം.

നേരത്തെ കഴിഞ്ഞ ദിവസം കെ ബി ഗണേഷ് കുമാറിന്റെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. പോലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.