സീരിയല്‍ താരം അമൃത വര്‍ണന്‍ വിവാഹിതയായി

single-img
17 January 2021

ടെലിവിഷന്‍ സീരിയലുകളായ ഓട്ടോഗ്രാഫ്, വേളാങ്കണ്ണി മാതാവ് എന്നിവയിലൂടെ ശ്രദ്ധേയായ സീരിയല്‍ താരം അമൃത വര്‍ണന്‍ വിവാഹിതയായി. മാവേലിക്കര സ്വദേശിയും നേവി ഉദ്യോഗസ്ഥനുമായ പ്രശാന്ത് കുമാര്‍ ആണ് വരന്‍. ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍വെച്ചായിരുന്നു ഇരുവരുടെയും വിവാഹം.

പ്രേക്ഷക പ്രീതി നേടിയ പട്ടുസാരി, പുനര്‍ജനി, ചക്രവാകം, സ്‌നേഹക്കൂട്, ഏഴു രാത്രികള്‍ തുടങ്ങിയവയാണ് അമൃത അഭിനയിച്ച മറ്റ് പ്രധാന സീരിയലുകള്‍. വിവാഹത്തിന് മുന്‍പ് തന്നെ സേവ് ദ് ഡേറ്റ് വീഡിയോയും ചിത്രങ്ങളും അമൃത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ മണി വര്‍ണന്‍, സുചിത്ര ദമ്പതികളുടെ മകളായ അമൃത സ്കൂളില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ടെലിവിഷന്‍ രംഗത്തേക്കു വരുന്നത്.