നികുതി കുറയ്ക്കും; മദ്യ വില കുറയ്ക്കുന്നത് പരി​ഗണനയില്‍: മന്ത്രി ടിപി രാമകൃഷ്ണൻ

single-img
17 January 2021

കേരളത്തില്‍ മദ്യവില കുറയ്ക്കുന്നത് പരിഗണനയിലുണ്ടെന്ന് സംസ്ഥാന എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. മദ്യവില വർദ്ധനയ്ക്ക് പിന്നിൽ അഴിമതിയുണ്ടെന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഉയര്‍ന്ന മദ്യനികുതി കേരളത്തിലാണ്.

അസംസ്കൃത വസ്തുകളുടെ വില വർദ്ധനയാണ് മദ്യവില കൂട്ടാൻ കാരണം. നിലവില്‍ നികുതി കുറച്ചുകൊണ്ട് വില നിയന്ത്രിക്കുന്നത് പരിശോധിക്കാമെന്നാണ് മന്ത്രി അറിയിച്ചത്. മദ്യത്തിന് നികുതിയിളവ് വേണമെന്ന ആവശ്യം വലിയ രീതിയിൽ ഉയരുന്ന പശ്ചാത്തലത്തിൽ കൂടിയായിരുന്നു ടിപി രാമകൃഷ്ണന്റെ പ്രതികരണം.

അതേസമയംനിലവില്‍ ബെവ്കോയുമായി കരാറുള്ള കമ്പനികളുടെ ഈ വര്‍ഷത്തേക്കുള്ള വിതരണ കരാറില്‍ പരമാവധി 7 ശതമാനം വര്‍ദ്ധനയാണ് ബെവ്കോ പ്രഖ്യാപിച്ചിരിക്കുന്നത്.