കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക ക്രമക്കേട്: എക്സിക്യുട്ടീവ് ഡയറക്ടറെ സ്ഥലം മാറ്റി

single-img
16 January 2021

കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ നടപടിയും ഉണ്ടായിരിക്കുന്നു. കോർപ്പറേഷൻ‌റെ എക്സിക്യുട്ടീവ് ഡയറക്ടർമാരിലൊരാളായ ശ്രീകുമാറിനെ എറണാകുളത്തേക്ക് സ്ഥലം മാറ്റി ഉത്തരവായി. 2012-15 കാലത്ത് നൂറ് കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് കെഎസ്ആര്‍ടിസിയിൽ നടത്തിയതെന്നാണ് സിഎംഡി ബിജു പ്രഭാകര്‍ കണ്ടെത്തിയത്.

ഈ ക്രമക്കേട് നടന്ന കാലഘട്ടങ്ങളിൽ‌ അക്കൗണ്ട്സുകൾ‌ കൈകാര്യം ചെയ്തത് അന്നത്തെ അക്കൗണ്ട്സ് മാനേജര്‍ കൂടിയായ ശ്രീകുമാറായിരുന്നു. അതിനാലാണ് ഇയാൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. ഇനി നടത്തുന്ന കൂടുതൽ അന്വേഷണത്തിൽ ശ്രീകുമാർ കുറ്റക്കാരനെന്ന് തെളിഞ്ഞാൽ‌ ജോലിയിൽ നിന്നും പിരിച്ചുവിടുന്നതടക്കമുള്ള നടപടികൾഉണ്ടാകും.ക്രമക്കേടില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ രണ്ടാമത്തെയാള്‍ മറ്റൊരു എക്‌സിക്യൂട്ടീവ് ഡയറക്‌ടറായ ഷറഫാണ്.

സ്ഥാപനത്തിൽ വന്‍ പ്രതിസന്ധിയാണെന്നും ടിക്ക‌റ്റ് മെഷീനിലും വര്‍ക്‌ഷോപ്പ് സാമഗ്രികള്‍ വാങ്ങുന്നതിലും ജീവനക്കാർ ഉൾപ്പെടെ വെട്ടിപ്പ് നടത്തിയെന്നും സിഎന്‍ജിയിലേക്ക് മാറുന്നതിനെ എതിര്‍ക്കുന്നത് ഡീസല്‍ വെട്ടിപ്പ് തുടരാനാണെന്നും ബിജു പ്രഭാകര്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.