ചൈനയുടെ 12,000 കോടി വിദേശ നിക്ഷേപത്തിന് അനുമതി നല്‍കാതെ കേന്ദ്ര സർക്കാർ

single-img
16 January 2021

ചൈനയുടെ നിക്ഷേപത്തിന് കേന്ദ്രാനുമതി ലഭിക്കാതെ പാതി വഴിയില്‍. രാജ്യത്തെ വിവിധ സ്റ്റാര്‍ട്ടപ്പ് കമ്പനികളിലേക്ക് ഉള്‍പ്പെടെയുള്ള 12,000 കോടിയോളം രൂപയുടെ ചൈനീസ് വിദേശനിക്ഷേപത്തിനാണ് കേന്ദ്രാനുമതി ലഭിക്കാതെ കിടക്കുന്നത്. ഇതില്‍ ടെലികോമും ഇലക്ട്രോണിക്‌സും മുതല്‍ സാമ്പത്തിക മേഖലയിലേക്കു വരെയുള്ള ചൈനീസ് നിക്ഷേപമാണ് മുടങ്ങിയിരിക്കുന്നത്.

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പേടിഎം, സൊമാറ്റോ, ഉഡാന്‍ തുടങ്ങിയ ചൈനീസ് നിക്ഷേപമുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ പരിശോധന കേന്ദ്ര സര്‍ക്കാര്‍ ശക്തമാക്കുകയും ഇതോടൊപ്പം ചെയ്തിട്ടുണ്ട് .കാശ്മീര്‍ അതിര്‍ത്തിയില്‍ ചൈനയുമായി നിലനില്‍ക്കുന്ന സംഘര്‍ഷമാണ് ചൈനയുള്‍പ്പെടെ മറ്റൊരു അയല്‍രാജ്യങ്ങളില്‍ നിന്നുമുള്ള വിദേശനിക്ഷേപം തല്‍ക്കാലം സ്വീകരിക്കേണ്ടെന്ന് തീരുമാനിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.