മാസ്റ്റർ സിനിമയുടെ എച്ച് ഡി പതിപ്പും ചോർന്നു

single-img
15 January 2021

വിജയ്‌ യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം ‘മാസ്റ്ററി’ന്റെ എച്ച് ഡി പതിപ്പും ചോർന്നു. തമിഴ്‌ റോക്കേഴ്‌സ് ഉള്‍പ്പെടെയുള്ള പൈറസി ‌സൈറ്റുകളിലാണ് സിനിമ എത്തിയത്. ചിത്രം പ്രദര്‍ശനത്തിന് എത്തുന്നതിന് ചെയ്യുന്നതിന് മുമ്പ് തന്നെ ചിത്രത്തിന്റെ പ്രധാനഭാഗങ്ങൾ അടക്കം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

റിലീസിന് മുന്‍പ് വിതരണക്കാർക്കായി നടത്തിയ പ്രത്യേക ഷോയ്ക്കിടെയാണ് ചിത്രം ചോർന്നതെന്നായിരുന്നു സംശയം. അതുകൊണ്ടുതന്നെ വിതരണകമ്പനിയിലെ ഒരു ജീവനക്കാരനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് അണിയറക്കാർ.